മുടി കൊഴിച്ചിൽ, മുടി കെട്ടു പിണയൽ താരൻ, സ്പ്ലിറ്റ്-എൻഡ്, മന്ദഗതിയിലുള്ള മുടിവളർച്ച തുടങ്ങിയ മുടിയുടെ സാധാരണ പ്രശ്നങ്ങളെ ഒഴിവാക്കാനായി നമ്മൾ എല്ലാവരും പലവിധ ഉൽപ്പന്നങ്ങളും വാങ്ങി പരീക്ഷിക്കുന്നു. എന്നാൽ ഇതെല്ലാം ശരിക്കും നമ്മുടെ കേശസംരക്ഷണത്തിന് ഗുണം നൽകുന്നുണ്ടോ? കേശ പരിപാലനത്തിൻ്റെ കാര്യത്തിൽ അടിസ്ഥാന കാര്യങ്ങളിലേക്ക് മടങ്ങാനും പരമ്പരാഗത രീതികൾ ഉപയോഗിക്കാനുമുള്ള കാര്യം നമ്മളിൽ പലരും മറന്നു പോകുന്നു.
നമ്മുടെ മുത്തശ്ശിമാരോടും അമ്മമാരോടും ചോദിച്ചാൽ അറിയാം അവരൊന്നും മുടിയുടെ ആരോഗ്യ കാര്യത്തിൽ ഒരിക്കലും പരാതി പറഞ്ഞിട്ടുണ്ടാവില്ല. കാരണം പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കുന്ന ഹെയർ ഓയിലുകളും മറ്റും അവരുടെ കേശസംരക്ഷണ ദിനചര്യയുടെ ഭാഗമായിരുന്നു. പോഷകങ്ങളടങ്ങിയ ചേരുവകൾ ചേർത്ത് നിർമ്മിച്ചെടുക്കുന്ന ഹെയർ ഓയിലുകൾ നിങ്ങളുടെ തലമുടിയിൽ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം കേശ സംബന്ധമായ നിരവധി പ്രശ്‌നങ്ങളെ നേരിടാൻ സഹായിക്കും. മുടി വളർച്ചയ്ക്കായി ഏറ്റവും മികച്ച ഒരു ഹെയർ ഓയിൽ അവതരിപ്പിക്കുന്നു. മുടിയുടെ ആരോഗ്യകാര്യത്തിൽ മികച്ച ഗുണങ്ങൾ നൽകുന്ന നെല്ലിക്ക, എള്ള് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചുകൊണ്ടാണ് ഇത് തയ്യാറാക്കുന്നത്.